‘നവകേരളമാണ് ലക്ഷ്യം, സർക്കാർ പ്രഖ്യാപനം പൂർണ ആത്മവിശ്വാസത്തോടെ; പ്രഖ്യാപനങ്ങളിൽ പലതും നവംബർ ഒന്ന് മുതൽ നടപ്പിലാക്കും’: മന്ത്രി KN ബാലഗോപാൽ

KN Balagopal

നവകേരളമാണ് ലക്ഷ്യമെന്നും സാമൂഹ്യക്ഷേമ പെൻഷൻ വർധനവടക്കമുള്ള സർക്കാർ പ്രഖ്യാപനങ്ങൾ പൂർണ ആത്മവിശ്വാസത്തോടെയാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ. ‘സ്ത്രീ സുരക്ഷ’ എന്ന പേരിൽ വീട്ടമ്മമാർക്കായി പ്രതിമാസം 1000 രൂപ വെച്ച് പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് നേരത്തെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചതിന് പിന്നിൽ ഒരു മാസമായി കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, സാക്ഷരതാ പ്രവർത്തകർ എന്നിവർക്ക് പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കാൻ തീരുമാനിച്ച വിവരവും മന്ത്രി അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് അർഹമായ രണ്ട് ഡിഎ (ക്ഷാമബത്ത) നേരത്തെ നൽകിയിരുന്നു, ഇനിയും കൊടുക്കാൻ സാധ്യതയുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലിന്റെ തറവില 30 രൂപയായി നിശ്ചയിച്ചു. ഇത് ഇൻസെന്റീവായി കണക്കാക്കിയല്ല നൽകുന്നത്, കൃഷിക്കാർക്ക് 30 രൂപ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ALSO READ; സ്ത്രീപക്ഷ സർക്കാർ; 35 മുതൽ 60 വയസ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ ലഭിക്കും

പ്രഖ്യാപിച്ച കാര്യങ്ങളിൽ പലതും നവംബർ മാസം ഒന്നാം തീയതി മുതൽ നടപ്പിലാക്കും. ഇതിന്റെയെല്ലാം ഫയലുകൾ അടിയന്തരമായി നീങ്ങി കൊണ്ടിരിക്കുകയാണ്. നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള കാര്യങ്ങളും നടന്നുവരുന്നതായി മന്ത്രി അറിയിച്ചു.

പുതിയ പ്രഖ്യാപനങ്ങൾ വലിയ തോതിൽ അധിക ബാധ്യത വരുത്താൻ സാധ്യതയുണ്ട്. ക്ഷേമ പെൻഷന്‍റെ അധിക ബാധ്യത ഏകദേശം 3000 കോടി വരുമെന്നും മന്ത്രി വ്യക്തമാക്കി. നല്ലൊരു തുക ബാധ്യത വരുമെങ്കിലും ഇത് കൃത്യമായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ധനകാര്യ വകുപ്പിനുണ്ട്. സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം ഉൾപ്പെടെയുള്ള മേഖലകളിൽ കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടേണ്ട 10,000 കോടിയോളം പെൻഡിംഗ് ആയി കിടക്കുന്നുണ്ടെന്ന കാര്യവും മന്ത്രി ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News