
വികസന വിരുദ്ധരുടെ കൂട്ടമായി യു ഡി എഫ് മാറിയെന്ന് കൊച്ചി കോര്‍പ്പറേഷനിലെ മുന്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍. എല്ലാ കാലത്തും വികസനത്തോടൊപ്പം നില്‍ക്കുന്ന ഇടതുപക്ഷമാണ് ശരിയെന്ന തിരിച്ചറിവാണ് തങ്ങളെ എല്‍ ഡി എഫിലേക്കെത്തിച്ചതെന്നും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. നിലവിലെ യു ഡി എഫ് കൗണ്‍സിലര്‍ ഷീബാ ഡ്യൂറോം ഉള്‍പ്പടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ 6 പേരാണ് കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടുന്നത്.
എ ബി സാബു,എം ബി മുരളീധരന്‍,പി എം ഹാരിസ് എന്നിവരാണ് യു ഡി എഫ് ബന്ധം നേരത്തെ ഉപേക്ഷിച്ച് ഇടതുപാളയത്തിലെത്തിയവര്‍.എ ബി സാബുവും എം ബി മുരളീധരനും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പി എം ഹാരിസ് മുന്‍ ലീഗ് കൗണ്‍സിലറുമാണ്.ഇവര്‍ക്കു പിന്നാലെ ഗ്രേസി ജോസഫും ഇടതുപക്ഷത്തേക്കെത്തുകയായിരുന്നു.ഏറ്റവുമൊടുവില്‍ തോപ്പുംപടിയിലെ യു ഡി എഫ് കൗണ്‍സിലര്‍ ഷീബാ ഡ്യൂറോമും ഇടതുപക്ഷത്തിന്‍റെ ഭാഗമായി.കഴിഞ്ഞില്ല പശ്ചിമ കൊച്ചിയിലെ യു ഡി എഫ് പ്രവര്‍ത്തകരും ദമ്പതികളുമായിരുന്ന കെ ജെ പ്രകാശനും മേരി കലിസ്റ്റ പ്രകാശനം ഇന്ന് ഇടതുപക്ഷത്തോടൊപ്പമാണ്. വികസന വിരുദ്ധരുടെ കൂട്ടമായി യു ഡി എഫ് മാറിയെന്ന് ഷീബാ ഡ്യൂറോം പറഞ്ഞു.
ALSO READ: സമസ്ത – ലീഗ് സമവായ നീക്കം പാളി; പുന:സംഘടനയിൽ അതൃപ്തി പരസ്യമാക്കി സാദിഖലി തങ്ങൾ
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോപ്പുംപടി ഡിവിഷനില്‍ നിന്ന് യു ഡി എഫ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഷീബാ അതേ സീറ്റില്‍ എല്‍ ഡി എഫിനു വേണ്ടിയാണ് ഇക്കുറി ജനവിധി തേടുന്നത്.കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച കെ ജെ പ്രകാശന്‍ സി പി ഐ എം സ്ഥാനാര്‍ഥിയായി മുണ്ടംവേലി ഈസ്റ്റിലും ഭാര്യ മേരി കലിസ്റ്റ പ്രകാശന്‍ എന്‍ സി പി സ്ഥാനാര്‍ഥിയായി തൊട്ടടുത്ത ഡിവിഷനിലും മത്സരിക്കുന്നു.അതേ സമയം മുന്‍ യു ഡി എഫ് കൗണ്‍സിലര്‍മാരായ എ ബി സാബു വൈറ്റിലയിലും പി എം ഹാരിസ് കലൂര്‍ നോര്‍ത്തിലും ഗ്രേസി ജോസഫ് കതൃക്കടവിലും എം ബി മുരളീധരന്‍ വെണ്ണലയിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

