
രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കൊച്ചി മേയര്‍ രംഗത്ത്. മര്യാദയുടെയും സമീപനത്തിൻ്റെയും പ്രശ്നമാണിതെന്ന് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. ഇന്നത്തേത് ഒറ്റപ്പെട്ട സംഭവമല്ല.
മുൻപ് പ്രധാനമന്ത്രിയുടെ പരിപാടിയിലും കേന്ദ്ര ധനമന്ത്രിയുടെ പരിപാടിയിൽ നിന്നും മേയറെ ഒഴിവാക്കിയിരുന്നു. ഭരണഘടന സ്ഥാപനങ്ങളിൽ ഇരിക്കുന്നവർക്ക് പോലും ഭരണഘടന സ്ഥാപനങ്ങളുടെ പ്രസക്തി മനസ്സിലാകുന്നില്ലെന്നത് ഗൗരവമായ പ്രശ്നമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറത്ത് മേയർമാർക്ക് വലിയ ബഹുമതിയും അംഗീകാരവും ഉണ്ട്. അങ്ങനെയിരിക്കെ രാഷ്ട്രീയ വിയോജിപ്പുള്ളവരോട് ഈ സമീപനം തുടരുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. കേന്ദ്രീകൃത ഭരണത്തിൽ മാത്രം വിശ്വസിക്കുന്നവർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ ഓഫീസ് ഇടപെട്ടാണ് മേയറെ ഒഴിവാക്കിയെന്ന് കോളേജ് അധികൃതർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

