വികെ മിനിമോൾ കൊച്ചി മേയര്‍: പ്രതിഷേധിച്ച് വോട്ടെടുപ്പ് ക‍ഴിഞ്ഞയുടൻ കൗൺസിൽ ഹാളിൽ നിന്ന് മടങ്ങി ദീപ്തി മേരി വർഗ്ഗീസ്

deepthi marry

വികെ മിനിമോൾ കൊച്ചി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ ദീപ്തി മേരി വർഗ്ഗീസ് മടങ്ങി. തൻ്റെ പ്രതിഷേധം അറിയിച്ചുകൊണ്ടാണ് വോട്ടെടുപ്പ് ക‍ഴിഞ്ഞയുടൻ കൗൺസിൽ ഹാളിൽ നിന്ന് മടങ്ങിയത്. മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതില്‍ കെ പി സി സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് അവര്‍ രാവിലെ പറഞ്ഞിരുന്നു. അക്കാര്യം പറഞ്ഞതിൽ മാറ്റമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും പറഞ്ഞിരുന്നു. തൃക്കാക്കരയായാലും കൊച്ചി കോർപ്പറേഷനായാലും മാനദണ്ഡം ഒന്നായിരിക്കണമെന്ന് അവര്‍ മാധ്യമത്തോട് പ്രതികരിച്ചു.

അതേസമയം, വടകര മുനിസിപ്പൽ ചെയർമാനായി LDFലെ പി കെ ശശി സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റു. സി പി എം വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു. നഗരസഭയിലെ കല്ലുനിര വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 48 കൗൺസിലർമാരിൽ 28 വോട്ടുകളാണ് ശശിക്ക് ലഭിച്ചത്.

ALSO READ: ശബരിമല കേസ്: സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ എഐ നാടകവും പൊളിഞ്ഞു, തരംതാഴ്ന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

പരവൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ ജയലാൽ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. നെടുമങ്ങാട് നഗരസഭയില്‍ CPM സ്ഥാനാർത്ഥി
അഡ്വ. ആർ ജയദേവൻ 29 വോട്ടുകൾക്ക് വിജയിച്ചു. കൊട്ടാരക്കര മുനിസിപ്പിൽ ചെയർ പേഴ്സണായി തെരഞ്ഞെടുത്ത അനിതാ ഗോപകുമാർ. സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റിയംഗമാണ്.

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫിലെ കെ.എസ് സംഗീത ചെയർപേഴ്സണായി. 29 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും എൽഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള എൻഡിഎ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News