കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയെടുക്കാൻ കെഎംആർഎല്ലിന് അനുമതി

kochi metro + kmrl

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1016.24 കോടി രൂപ വായ്പ അനുമതി നൽകാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. ജെ എൽ എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിന് കെ എം ആർ എല്ലിനെ ചുമതലപ്പെടുത്തി.

ALSO READ; പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ

കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കും

കേരള മാരിടൈം ബോർഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങൾ പിപിപി മാതൃകയിൽ വികസിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡിന് അനുമതി നൽകി. വിഴിഞ്ഞം അഴീക്കൽ തുറമുഖങ്ങളെ ഒഴിവാക്കി കൊല്ലം ബേപ്പൂർ തുറമുഖങ്ങൾക്ക് ഫീസിബിലിറ്റ് സ്റ്റഡി നടത്തും. കൊല്ലം ബേപ്പൂർ തുറമുഖങ്ങൾ സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി ഓരോ തുറമുഖത്തിനും പറ്റിയ മാതൃക ഉണ്ടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News