പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസ്: സ്പാ ജീവനക്കാരി അറസ്റ്റിൽ

palarivattom

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസിൽ സ്പാ ജീവനക്കാരി രമ്യ അറസ്റ്റിൽ. ഒളിവിലായിരുന്ന രമ്യയെ കൊച്ചിയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതിയായ എസ് ഐ കെ കെ ബൈജു ഇപ്പോഴും ഒളിവിലാണ്.

പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവും സ്പാ ജീവനക്കാരിയായ രമ്യയും ചേർന്നാണ് CPO യിൽ നിന്നും നാലു ലക്ഷം രൂപയോളം തട്ടിയെടുത്തത്. കേസെടുത്തതിനു പിന്നാലെയാണ് രമ്യയും ബൈജുവും ഒളിവിൽ പോയത്. ബൈജുവിൻ്റെ കൂട്ടാളി ഷിഹാം നേരത്തെ പിടിയിലായിരുന്നു.

ALSO READ: മണ്‍റോതുരുത്ത് കൊന്നയിൽ കടവ് പാലത്തിൻ്റെ അലൈൻമെൻ്റ് പ്രവർത്തിക്ക് തുടക്കമായി

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സ്പാ ചെയ്തിറങ്ങിയ സി പി ഒയെ, തൻ്റെ ഭാര്യയോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞാണ് നാലു ലക്ഷം രൂപ എസ് ഐ തട്ടിയെടുത്തത്. സ്പാ ജീവനക്കാരിക്കും ഷിഹാമിന് ഒരു ലക്ഷം രൂപ നല്‍കി. ബാക്കി പണം എസ് ഐ കെ കെ ബൈജു എടുത്തതായാണ് സൂചന. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കെ കെ ബൈജു ഒ‍ളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News