‘പാലം@147 ‘ ; തലശ്ശേരിയിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

P AMUHAMMAD RIYAS

തലശ്ശേരി-പിണറായി റൂട്ടിൽ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

പാലം യാഥാർഥ്യമാകുന്നതിലൂടെ ദീർഘകാലത്തെ നാടിൻ്റെ യാത്രാ പ്രശ്നത്തിന് പരിഹാരമാകുകയാണ് . ജനങ്ങളിലാകെ പ്രയാസ കുരുക്കായിരുന്ന കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിലെ ഗതാഗതക്കുരുക്കിന് ഇതോടെ വിരാമമാകുകയാണ് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ALSO READ: ലൈഫ് പദ്ധതി: 50 കുടുംബങ്ങളുടെ ഭവന സ്വപ്നങ്ങൾ കൂടി പൂവണിഞ്ഞു; താക്കോൽ കൈമാറി മുഖ്യമന്ത്രി

മേൽപ്പാലം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർബിഡിസികെ മുഖേനയാണ് നിർമ്മിച്ചിട്ടുള്ളത്. കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ടറിലാണ് നിർമ്മാണം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്നുള്ള ലക്ഷ്യം മറികടന്ന് 147 ാമത്തെ പാലം പദ്ധതിയാണ് പൂർത്തീകരിക്കുന്നത് എന്നത് അഭിമാനകരമാണ് എന്നും മന്ത്രി പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം :

പാലം@147

തലശ്ശേരി-പിണറായി റൂട്ടിൽ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും..

ജനങ്ങളിലാകെ പ്രയാസ കുരുക്കായിരുന്ന കൊടുവള്ളി റെയിൽവേ ലെവൽ ക്രോസിൻ്റെ കുരുക്ക് അഴിയുകയാണ്. ദീർഘകാലത്തെ നാടിൻ്റെ പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.

മേൽപ്പാലം പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആർബിഡിസികെ മുഖേനയാണ് നിർമ്മിച്ചിട്ടുള്ളത്. കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രെക്ചറിലാണ് നിർമ്മാണം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

പാലം യാഥാർഥ്യമാകുന്നതിന് പൊതുമരാമത്ത് വകുപ്പിനോടൊപ്പം നിന്ന് നേതൃത്വം കൊടുത്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും സ്ഥലം എംഎൽഎ കൂടിയായ ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ. എ എൻ ഷംസീറിനും പൊതുമരാമത്ത് വകുപ്പിൻ്റെ അഭിവാദ്യങ്ങൾ..

ദീർഘകാലത്തെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പിനോടൊപ്പം നിന്ന എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു.

അഞ്ച് വർഷം കൊണ്ട് നൂറ് പാലം എന്നുള്ളത് മറികടന്ന് 147 ാമത്തെ പാലം പദ്ധതിയാണ് പൂർത്തീകരിക്കുന്നത് എന്നുള്ളതും സന്തോഷകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News