കൊല്ലത്ത് ഇരുചക്ര വാഹനമിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം: ഒരാള്‍ക്ക് പരിക്ക്

death

കൊല്ലത്ത് ഇരുചക്ര വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഗോബിന്ദ ദാസും, രാമൻകുളങ്ങര സ്വദേശി അനൂപുമാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജെതൻ ദാസിൻ്റെ നില ഗുരുതരമാണ്.

കൊല്ലം കാവനാട് മുക്കാടാണ് അപകടം. ഇന്ന് വൈകുന്നേരം 7.30ഓടെ ഗോബിന്ദ ദാസും മകൻ ജെതൻ ദാസും നടന്നു വരവേയാണ് അപകടം നടന്നത്. അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപ് മരിച്ചു.

പിന്നാലെ ആശുപത്രിയിലെത്തിയ അനൂപിൻ്റെ സുഹൃത്തുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. അനൂപിന്റെ സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചപ്പോൾ തടഞ്ഞതില്‍ പ്രകോപിച്ച് ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു. ആശുപത്രിയിലെ വനിതാ ജീവനക്കാരിയായ ശീലാകുമാരിക്ക് പരുക്കേറ്റു.

അനൂപിനെ മരിച്ചാണ് ആശുപത്രിയില്‍ കൊണ്ട് വന്നതെന്ന് ആശുപത്രി RMO അറിയിച്ചു. അനൂപിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ജെതൻ ദാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News