
കൊല്ലത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഭരണസാരഥികളെ നിശ്ചയിച്ചപ്പോൾ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമായി. അലയമൺ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. അലയമണ്ണിൽ എൽഡിഎഫിന്റെ എസ്. ആനന്ദ് പ്രസിഡന്റ് 16 വാർഡുകളുള്ള അലയമൺ ഗ്രാമ പഞ്ചായത്തിൽ 10 സീറ്റുകൾ നേടി യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതോടെ ചിത്രം മാറി. യുഡിഎഫ് നിരയിൽ ഈ വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാതിരുന്നതിനെ തുടർന്ന് സിപിഎമ്മിലെ എസ്. ആനന്ദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇവിടെ എൽഡിഎഫിനും ബിജെപിക്കും 3 വീതം സീറ്റുകളാണുള്ളത്.
ചിറക്കരയിൽ നറുക്കെടുപ്പിലൂടെ ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ചിറക്കര പഞ്ചായത്തിൽ ഭരണം നിശ്ചയിക്കുന്നതിൽ നറുക്കെടുപ്പ് നിർണ്ണായകമായി. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ ബിജെപിയിലെ രമ്യ (വാർഡ് 8) വിജയിച്ചു.
ചിറക്കരയിലെ കക്ഷിനില താഴെ പറയുന്ന വിധമായിരുന്നു:
- എൻഡിഎ – 6
- യുഡിഎഫ് – 5
- എൽഡിഎഫ് – 5
- സ്വതന്ത്രൻ – 1
സ്വതന്ത്ര അംഗം യുഡിഎഫിനൊപ്പം ചേർന്നതോടെ വോട്ടുകൾ തുല്യമാവുകയും, തുടർന്ന് നടന്ന നറുക്കെടുപ്പ് ബിജെപിക്ക് അനുകൂലമാവുകയുമായിരുന്നു. തഴവയിൽ സിപിഎം-സിപിഐ സഖ്യം തഴവ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. സിപിഎമ്മിലെ ആർ. സുജ (49) പ്രസിഡന്റായും സിപിഐയിലെ നിസാം തോപ്പിത്തറ (52) വൈസ് പ്രസിഡന്റായും അധികാരമേറ്റു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

