കൊല്ലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Kollam road accident

കൊല്ലം കുളത്തുപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കും പിക് അപ്പ്‌ വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയോര ഹൈവേ അഞ്ചൽ കുളത്തുപ്പുഴ പാതയിൽ കൈതക്കാടിന് സമീപത്താണ് അപകടം.

ബൈക്ക് യാത്രികനായ ധനേഷിന് അപകടത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റു. 39 കാരനായ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: ആ വ്യാജവാർത്തയും തകർന്നു; കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് ഫുട്ബോൾ അസോസിയേഷന് കൈമാറി

പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

താമരശ്ശേരി ചുങ്കം -മുക്കം റോഡിൽ മിച്ചഭൂമി ജംഗ്ഷന് സമീപം പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. നിയന്ത്രണം വിട്ടാണ് പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ചത്. സിഗരറ്റ് കയറ്റി മുക്കം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

താമരശ്ശേരി കെടവൂർ സ്വദേശി ബിനു, കൊയിലാണ്ടി സ്വദേശി ഷനൂസ് എന്നിവരാണ് അപകട സമയം വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News