
കൊല്ലം ചാത്തന്നൂർ ഭൂതകുളത്ത് മദ്യപിച്ച് പൊതു ശല്യമുണ്ടാക്കിയ പഞ്ചായത്ത് വാർഡ് മെമ്പറായ ബി.ജെ.പി.നേതാവിനെതിരെ പ്രതിഷേധം. സിപിഐഎം പ്രവർത്തകരെ അസഭ്യം പറയുകയും ഭീഷണിപ്പെടത്തിയതായും പരാതി. പ്രതി സുനിൽകുമാറിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് പോലീസ് കേസെടുത്തിരുന്നു.
മദ്യപിച്ചു വണ്ടി ഓടിച്ചതിന്റെ പേരിലെ കേസ് മാത്രമല്ല കോൺഗ്രസ് നേതാവ് ഷൈജു ബാലചന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞതിന് പരവൂർ പോലീസ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം വി കെ സുനിൽകുമാറിനെതിരെ കേസെടുത്തിരുന്നു.
ALSO READ: ശബരിമല സ്വർണ്ണ മോഷണ കേസ്: എൻ. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യ ഹർജികളിൽ നാളെ വിധി
അതെ സമയം മദ്യപിച്ച് വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച സുനിൽകുമാർ സൽസ്വഭാവി ചമഞ്ഞ് രംഗത്ത് വരികയും ചെയ്തു. വോട്ട് ചെയ്ത നാട്ടുകാരെ ബി.ജെ.പി. നേതാവായ സുനിൽ കുമാർ പരിഹസിക്കുകയാണെന്ന് സി.പി.ഐ.എം. ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവും നിയുക്ത പൂതക്കുളം പഞ്ചായത്ത് ഓഫീസ് വാർഡ് മെമ്പറുമായ ജെ പ്രദീപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസത്തെ ബിജെപി നേതാവിന്റെ മദ്യ ലഹരിയിലെ പരാകമ്രം നാണക്കേടായി ഇയാൾക്ക് വോട്ട് ചെയ്തത് അബദ്ധമായെന്ന ചർച്ചയും സജീവം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

