
കൊല്ലത്ത് കോൺഗ്രസ് – ബി ജെ പി ഡീലിന്റെ തെളിവ് പുറത്ത്. കൊല്ലം മൈനാഗപ്പള്ളി പഞ്ചായത്തിൽ രണ്ട് മുസ്ലീം സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാവ് ബി ജെ പി നേതാവിന് ക്വട്ടേഷൻ നൽകി. കോൺഗ്രസ് സ്ഥാനാർത്ഥി വൈ. ഷാജഹാനെ തോൽപിച്ചെന്നും, മറ്റൊരു കോൺഗ്രസ് മുസ്ലീം സ്ഥാനാർഥിയായ തുണ്ടിൽ നൗഷാദിനെ താൻ ജയിപ്പിച്ചു എന്നും ബിജെപി നേതാവ് പറയുന്ന ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു. ഇരുവരും വെല്ലുവിളിച്ച് നടത്തിയ ഡീലിന്റെ ശബ്ദരേഖയാണ് പുറത്തായത്.
കോൺഗ്രസ് നേതാവ് കാഞ്ഞിരം വിള അജയ കുമാറും യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഖിൽ ശാസ്തം കോട്ടയുമാണ് ഡീൽ നടത്തിയ നേതാക്കൾ. തുണ്ടിൽ നൗഷാദിനെ തന്‍റെ ഇഷ്ടപ്രകാരം നായർ വോട്ട് വെച്ച് താൻ ജയിപ്പിച്ചു എന്നും യുവമോർച്ച നേതാവ് ശബ്ദരേഖയിൽ പറയുന്നു. ഡീലിന് 2 ലക്ഷം നൽകിയതായും സൂചനയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

