കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്: കോൺഗ്രസുകാരൻ ബിജെപി സ്ഥാനാര്‍ഥിക്ക് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്തു

shailaja

കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട്
ബി ജെ പി സ്ഥാനാർഥിക്ക്. അസൈൻ പള്ളിമുക്കാണ് ബിജെപി സ്ഥാനാർഥി ബി ഷൈലജയ്ക്ക് ആദ്യ റൗണ്ടിൽ വോട്ട് ചെയ്തത്.

അതേസമയം, കോഴിക്കോട് മേയറായി LDFൻ്റെ ഒ സദാശിവനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുലിൽ 33 വോട്ടുകൾ നേടിയാണ് സദാശിവൻ കോഴിക്കോട് മേയറായത്. ജില്ല കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.കോഴിക്കോട് കോര്‍പറേഷൻ തടമ്പാട്ട്താഴം വാർഡിനെ പ്രതിനിധീകരിച്ചാണ് ഒ സദാശിവൻ കോർപ്പറേഷനിലേക്ക് എത്തിയിരിക്കുന്നത്.

ALSO READ: അത് എഐ തന്നെ: ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന വാദം കള്ളം; ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

നഗരത്തിൻ്റെ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മാലിന്യ സംസ്കരണ പദ്ധതികൾ പൂർത്തീകരിക്കുമെന്നും ഏറ്റവും നല്ല നഗരമായി കോഴിക്കോടിനെ മാറ്റുമെന്നും ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. അതേസമയം, കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി കെ മിനിമോളുടെ സത്യപ്രതിജ്ഞ ദീപ്തി മേരി വര്‍ഗീസും ബഹിഷ്ക്കരിച്ചിരുന്നു. താന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഒരു മാറ്റവുമില്ലെന്ന് ദീപ്തി മേരി വര്‍ഗ്ഗീസ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News