കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി ഇടിച്ചു തകർന്നു; രണ്ട് പേരെ കാണാതായി

കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ കന്യാകുമാരി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. വിയറ്റ്നാം കപ്പലുമായി ഇടിച്ചതിനെ തുടർന്ന് മത്സ്യബന്ധന ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി.

ALSO READ: “മലയാളം ഭരണഭാഷാ തലത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല, ജുഡീഷ്യറി തലത്തിലും ബാധകമാകണം”: മുഖ്യമന്ത്രി പിണറായി വിജയൻ

അപകടസമയത്ത് ബോട്ടിൽ 11 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേരെ കപ്പൽ ജീവനക്കാർ തന്നെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കാണ് ബോട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.

ALSO READ: പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടനത്തിന് സാക്ഷിയാകാൻ അയാളുമെത്തി; മുപ്പത് വർഷം മുൻപുള്ള തൻ്റെ ജനനകഥയ്ക്ക് നിവാസികളുടെ ദുരിതത്തിൻ്റെ പ‍ഴക്കമെന്ന് തരുണ്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News