‘കുറച്ച് മോഡേണായേക്കാം…’ കൊട്ടാരക്കര ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം 27ന്; നടപ്പിലാകുന്നത് 18 കോടിയുടെ പദ്ധതി

kottarakkara bus stand

കൊട്ടാരക്കര ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27ന്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനമായത്. നവീകരണത്തിന് 18 കോടി രൂപയും ഗ്യാരേജ് നിർമാണത്തിന് മൂന്നു കോടിയും അനുവദിച്ചതായി അറിയിച്ചു. 27ന് വൈകിട്ട് 4നാണ് ഉദ്ഘാടന സമ്മേളനം.

ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി-വ്യവസായി സംഘടന ഭാരവാഹികൾ, കെഎസ്ആർടിസി ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. പുതിയ ബസ് സ്റ്റാൻഡിന്റെ ത്രിമാന മാതൃക യാത്രക്കാർക്കും പൊതുജനങ്ങൾക്കും കാണുന്നതിനായി ബസ് സ്റ്റാൻഡിലും നഗരത്തിലെ വിവിധ ഇടങ്ങളിലും പ്രദർശിപ്പിക്കാനും നിർദ്ദേശിച്ചു.

ALSO READ; ഏറ്റവും കൂടുതൽ ബില്ലുകൾ പാസാക്കിയെന്ന റെക്കോർഡ് നേട്ടം; ചരിത്രം കുറിച്ച് പതിനഞ്ചാം കേരള നിയമസഭയ്ക്ക് സമാപനം

1,47,000 ചതുരശ്ര അടിയിൽ 1000 പേർക്ക് തൊഴിൽ നൽകുന്ന കൊട്ടാരക്കര ഐടി പാർക്ക്, കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി ഒരുക്കുന്ന അമിനിറ്റി സെന്റർ, കൊട്ടാരക്കര റസ്റ്റ് ഹൗസിലെ പുതിയ കെട്ടിടം എന്നിവയുടെ നിർമാണോദ്ഘാടനവും ഉടൻ നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അധ്യക്ഷയായും, കൊട്ടാരക്കര കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് രക്ഷാധികാരി. നഗരസഭാ അംഗങ്ങൾ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ, വൈസ് ചെയർപേഴ്സൺ എ ഷാജു, കൗൺസിലർമാർ, കെ എസ് ആർ ടി സി ജീവനക്കാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News