
കൊല്ലം കൊട്ടാരക്കരയിൽ ആനക്കൊമ്പിൽ തീർത്ത ദണ്ഡ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. കൊട്ടാരക്കര സ്വദേശി സുബു, വെളിയം സ്വദേശി അരുൺ എന്നിവരെ വനപാലകർ പിടികൂടിയത്. ഇടനിലക്കാരും വാങ്ങാൻ എത്തിയവരും ഉൾപ്പടെ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് അഞ്ചൽ റേഞ്ച് വനപാലകർ അറിയിച്ചു.
ആനക്കൊമ്പ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അഞ്ചൽ റേഞ്ച് വനം വകുപ്പ് സംഘത്തിൻ്റെ പരിശോധന. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും രണ്ട് പേരെ ആനക്കൊമ്പിൽ തീർത്ത ഭണ്ഡുമായി പിടികൂടുകയായിരുന്നു.
വനം വകുപ്പിൻ്റെ നീക്കം മനസ്സിലാക്കി ചിലർ രക്ഷപ്പെട്ടെന്നാണ് നിഗമനം. സുബുവിന്റെ മുത്തച്ഛൻ ശ്രീലങ്കയിൽ നിന്നും എത്തിച്ച ആനക്കൊമ്പാണെന്നാണ് പ്രതികൾ വനം വകുപ്പിനോട് പറഞ്ഞിരിക്കുന്നത്. പ്രതികളുടെ മൊഴി പൂർണമായും വനം വകുപ്പ് വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

