
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച കോട്ടയം നഗരസഭ ചെയർപേഴ്സൺ ഇക്കുറി മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിൽ. നഗരസഭയുടെ അവസാന ബജറ്റിൽ വൈസ് ചെയർമാൻ പരസ്യമായി തള്ളിപറഞ്ഞ ബിൻസി സെബാസ്റ്റ്യനാണ് കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറിയത്. ചിഹ്നം അനുവദിച്ച കോൺഗ്രസ് പാർട്ടി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എൽ.ഡി.എഫ്. ആരോപിക്കുന്നു.
ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് സ്വതന്ത്രയായി വിജയിച്ച ബിൻസി സെബാസ്റ്റ്യന് അധ്യക്ഷപദവി നൽകിയായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കോട്ടയം നഗരസഭ കോൺഗ്രസ് ഭരിച്ചത്. എന്നാൽ അവസാന ബജറ്റിൽ ചെയർപേഴ്സനെ പൂർണമായും തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നു വൈസ് ചെയർമാൻ ബി.ഗോപകുമാറിൻ്റെ ബജറ്റ് അവതരണം.
DCC ജനറൽ സെക്രട്ടറി കൂടിയായ ബി.ഗോപകുമാർ തളളി പറഞ്ഞ ബിൻസി സെബാസ്റ്റ്യൻ കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുന്നത്. 211 കോടിയുടെ പെൻഷൻ തട്ടിപ്പുകൊണ്ട് പേരുകേട്ട നഗരസഭയാണ് കോട്ടയം. അഴിമതിക്കും, കെടുകാര്യസ്ഥയ്ക്കും കോൺഗ്രസ് നൽകിയ അംഗീകാരമാണ് ബിൻസിയുടെ സ്ഥാനാർത്ഥമെന്ന് LDF ആരോപിക്കുന്നു.
ബിൻസിയെ തള്ളി പറഞ്ഞ ബി.ഗോപകുമാറിന് ഇക്കുറി സീറ്റില്ല. പക്ഷേ തൻ്റെ പഴയ തട്ടകത്തിൽ സ്വന്തം ഭാര്യയെ ആണ് ഗോപകുമാർ കളത്തിലിറക്കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

