സമ്മർദത്തിന് ഒടുവിൽ വഴങ്ങി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റ് നൽകാൻ യുഡിഎഫ് തീരുമാനം

UDF

കോട്ടയം ജില്ലാ പഞ്ചായത്തിൽ ലീഗിന് സീറ്റ് നൽകാൻ തീരുമാനം. യുഡിഎഫ് ജില്ലാ നേതൃയോഗത്തിൻ്റേത് ആണ് തീരുമാനം. സീറ്റ് ഏതെന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. സീറ്റിനായി ലീഗ് സമ്മർദം ശക്തമാക്കിയിരുന്നു. ഇത് ആദ്യമായിട്ടാണ് ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുന്നത്. യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് – 14 , കേരളാ കോൺ ജോസഫ് – 8 , മുസ്ലീം ലീഗ് – 1 എന്നിങ്ങനെ ആണ് കണക്കുകൾ.

അതേസമയം കോട്ടയം നഗരസഭ പിടിച്ചെടുക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) കച്ചമുറുക്കി. എൻസിപി നേതാവ് ലതിക സുഭാഷിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി കോട്ടയത്ത് മത്സരിപ്പിക്കുന്നത്. നഗരസഭയിലെ തിരുനക്കര 48-ആം വാർഡിൽ നിന്നുമാണ് ലതിക സുഭാഷ് ജനവിധി തേടുന്നത്.

ALSO READ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ എംഎൽഎ; കെ സി രാജഗോപാൽ മത്സരിക്കുന്നത് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിൽ

അഴിമതികൊണ്ടും ഭരണഘടികാരിസ്ഥത കൊണ്ടും പേരുകേട്ട നഗരസഭയാണ് കോട്ടയം. യുഡിഎഫിനെ അധികാരത്തിൽ നിന്നും പുറത്താക്കി ഭരണം പിടിക്കാനുള്ള ചിട്ടയായ പ്രവർത്തനത്തിലാണ് എൽഡിഎഫ്. ഈ ഘട്ടത്തിലാണ് എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റായ ലതിക സുഭാഷിനെ മത്സരരംഗത്ത് ഇറക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News