പുത്തൻ സൗകര്യങ്ങളുമായി കോട്ടയം ​ഗവ.മെഡിക്കൽ കോളേജ്; 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

kottayam medical college new project inauguration

ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിനു സമർപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.


സർജിക്കൽ ബ്ലോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. 7.88 കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാൻസർ ബ്ലോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് മറ്റു പ്രധാനപദ്ധതികൾ.

Also read: കേരളം കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വാക്കുകൾ അഭിമാനം പകരുന്നതെന്ന് മുഖ്യമന്ത്രി

മന്ത്രി വി എൻ വാസവൻ ചടങ്ങിന് സ്വാഗതം പറയും. ഇതോടെ സാധാരണക്കാരന് ഉപയോ​ഗപ്രദമാകുന്ന നിരവധി സൗകര്യങ്ങളാണ് കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News