മാലിന്യ ജല സംസ്കരണത്തിന്റെ മണർകാട് മാതൃക; ശ്രദ്ദേയമായി സെന്റ് മേരീസ് പള്ളി പെരുന്നാളിന് നടത്തിയ പ്രവർത്തനങ്ങൾ

waste water management manarkkad church

മാലിന്യ ജല സംസ്കരണത്തിൽ പുതിയ മാതൃക തീർത്തിരിക്കുകയാണ് കോട്ടയം മണർക്കാട്ടുകാർ. ജനലക്ഷങ്ങൾ പങ്കെടുത്ത മണർകാട് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ശ്രദ്ദേയമായ പ്രവർത്തനങ്ങളാണ് മാലിന്യ സംസ്കരണത്തിൽ നടത്തിയത്.


സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടന്ന മണർകാട് സെന്റ് മേരീസ് പള്ളിയുടെ എട്ടുനോമ്പ് പെരുന്നാളിൽ ദിനംപ്രതി എട്ട് ലക്ഷത്തിലധികം വിശ്വാസികൾ ആണ് പങ്കെടുത്തത്. മലിനജല സംസ്കരണത്തിലെ കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷത്തെ പെരുന്നാളിന്റെ ഭാഗമായി നടത്തിയത്. അതോടൊപ്പം ശുചിത്വപരിപാലനത്തിലും മികവാർന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തിയത്.
മുൻവർഷങ്ങളിൽ പെരുന്നാളിനോട് അനുബന്ധിച്ച മലിനജല സംസ്കരണം വലിയ വെല്ലുവിളികൾ ഉയർത്തിയ സാഹചര്യത്തിലാണ് ഇത്തവണ നൂതന സംവിധാനങ്ങൾ ഒരുക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.

ALSO READ: ‘ക്ഷേമപെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല, യാഥാർത്ഥ്യമാണ്’; സെപ്തംബർ 15 മുതൽ കേരളമൊട്ടാകെ ആത്മാഭിമാന സംഗമങ്ങൾ


സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സേവനം ഒരുക്കുകയായിരുന്നു. ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു 5 ലക്ഷത്തിലധികം വരുന്ന മലിനജല സംസ്കരണം എന്ന ദൗത്യം നടപ്പിലാക്കിയത്. മേഖലയിൽ വിന്യസിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എംടിയു) ദിവസേന ശരാശരി 50,000 ലിറ്റർ മലിനജലം സംസ്കരിച്ചു. എട്ട് ദിവസങ്ങൾക്കിടെ ആകെ 5.1 ലക്ഷം ലിറ്റർ മലിനജലമാണ് ശുദ്ധീകരിച്ചത്. 85 മണിക്കൂർ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു ശുചീകരണ പ്രക്രിയ. ശുചീകരിച്ച വെള്ളം കൃഷിക്ക്,മറ്റ് കുടിവെള്ള ഇതര പദ്ധതികൾക്കുമായാണ് വിനിയോഗിച്ചത്.

ALSO READ: ആശ്വാസം; കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൂടി രോഗമുക്തി

“ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ ശുചിത്വം ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു. പഞ്ചായത്തിന്റെയും ഭൗമ എൻവിറോടെക്കിന്റെയും സഹകരണത്തോടെ സുരക്ഷിതവും ശുചിത്വമുള്ള അന്തരീക്ഷം തീർത്ഥാടകർക്ക് ഒരുക്കാനായി,” എന്ന് പള്ളി ട്രസ്റ്റി ബെന്നി ടി ചെറിയാൻ വ്യക്തമാക്കി.
“ വലിയതോതിൽ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ മലിനജല സംസ്കരണം നടത്താനാകുമെന്ന് ഈ ഇടപെടൽ തെളിയിക്കുന്നു. ഇത്തരം മാതൃകകൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് ഭൗമ എൻവിറോടെക് ഡയറക്ടർ മനോഹർ വർഗീസ് പറഞ്ഞു.

ALSO READ: ‘വിഷൻ 2031’ ലെ സെമിനാര്‍ വിഷയം ന്യൂനപക്ഷ കൂട്ടായ്മയെന്ന് വളച്ചൊടിച്ച് മാധ്യമങ്ങള്‍

വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടൊപ്പം ശുചിത്വപരിപാലനത്തിലും കാര്യക്ഷമത കൈവരിച്ച മണർക്കാട് പെരുന്നാൾ, ഭാവിയിലെ വലിയ പൊതുചടങ്ങുകൾക്ക് മികച്ച മാതൃക തീർക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News