കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈക സ്വദേശി വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിനോദിന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലായിരുന്നു മൃതദേഹം. കാല് തെറ്റി കുളത്തിൽ വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാലാ പൊലീസ് അന്വേഷണം തുടങ്ങി.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News