
കൊയിലാണ്ടി എംഎൽഎയും സിപിഐഎം വനിതാ നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൈത്ര ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയായിരുന്നു അന്ത്യം. 2021 ൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. നിലവിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.
മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന കാനത്തിൽ ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുള്ള നേതാവായിരുന്നു. അർബുദ ബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് കുറച്ചു നാളായി മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടപ്പോഴെല്ലാം ജനങ്ങൾക്കിയിലേക്ക് ഇറങ്ങി പ്രവർത്തിച്ച നേതാവായിരുന്നു അവർ.
മൂന്ന് പതിറ്റാണ്ട് പൊതുപ്രവർത്തന രംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു കാനത്തിൽ ജമീല. 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിൽ ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്. 1995 ൽ തലക്കുളത്തൂര്‍ പഞ്ചായത്തിൽ മത്സരിച്ച് ജയിച്ചാണ് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

