കോഴിക്കോട് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചുമറിഞ്ഞു; ഒരു മരണം

kozhikode-accident

കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി അഖിൽ കൃഷ്ണൻ (30) ആണ് മരിച്ചത്.

കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ആണ് അപകടം നടന്നത്.
പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.  മൈസൂരിൽ നിന്ന് എറണാകുളം ബീവറേജിലേക്ക് വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്.

ALSO READ: ‘മീഡിയവണ്ണിന്‌ ആകെ അറിയാവുന്ന പണി കുത്തിത്തിരിപ്പ്; സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർ തസ്തികകൾ അനുവദിച്ചത്തിൽ മലപ്പുറത്തെ കാര്യമായി പരിഗണിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധം’; അഡ്വ. കെ അനികുമാർ

ലോറിക്കകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങൾ  ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ആണ് ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് 700 ബിയർ കെയ്സുകൾ റോഡിൽ തെറിച്ച് വീണു. എക്സൈസും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

Lorry carrying liquor collides with car in Kozhikode; one dead

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News