കോ‍ഴിക്കോട് ആകാശവാണി പ്രാദേശിക വാർത്താവിഭാഗം അടച്ചുപൂട്ടാനുള്ള കേന്ദ്രനീക്കം; പ്രതിഷേധം ശക്തമാക്കി ശ്രോതാക്കൾ

akashvani kozhikode + protest

കോ‍ഴിക്കോട്: ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാരിന്‍റെ ആസൂത്രിത നീക്കത്തിനെതിരെ ശ്രോതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വാർത്തകളും പരിപാടികളും ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ആകാശവാണി വാർത്താ വിഭാഗം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ലിസണേഴ്സ് ഫോറവും രംഗത്തെത്തി.

പ്രാദേശിക വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ആകാശവാണി വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, പ്രാദേശിക വാർത്താ വിഭാഗം അടച്ചുപൂട്ടാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. വലിയ പ്രതിഷേധമാണ് കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങളിൽ നിന്ന് ഉയരുന്നത്.

ALSO READ; കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ ഉദ്ഘാടന സജ്ജം; സന്ദർശനം നടത്തി മന്ത്രി പി രാജീവ്

കോഴിക്കോട് ബീച്ചിനടുത്തുള്ള ആകാശവാണി ഓഫീസിൽ മുന്നിൽ സമരക്കാർ റേഡിയോ ഉയർത്തി പ്രതിഷേധിച്ചു. ആകാശവാണി മുൻ വാർത്ത അവതാരകൻ ഹക്കീം കൂട്ടായി അടക്കം പ്രതിഷേധത്തിൻ്റെ ഭാഗമായി. പ്രാദേശിക വാർത്തകൾ ജനങ്ങളുടെ ശബ്ദമാണെന്നും അത് ഇല്ലാതാക്കുന്നത് ജനാധിപത്യത്തിനെതിരാണെന്നും നേതാക്കൾ പറഞ്ഞു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News