ആ വ്യാജവാർത്തയും തകർന്നു; കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് ഫുട്ബോൾ അസോസിയേഷന് കൈമാറി

Kozhikode stadium restoration

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ISRL) സീസൺ 2 മത്സരങ്ങൾ നടന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ട് പുനർനിർമ്മിച്ച് കേരള ഫുട്ബോൾ അസോസിയേഷന് കൈമാറി. ‘കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഉപയോഗശൂന്യമായി’ എന്ന വ്യാജവാർത്തയ്ക്കാണ് ഇതോടെ അന്ത്യമായത്. ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ, ഐഎസ്ആർഎൽ ഭാരവാഹികളും പങ്കെടുത്തു.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ പൂനെ, ഹൈദരാബാദ്, കോഴിക്കോട് നഗരങ്ങളിലായി നടന്ന സീസൺ 2 മത്സരങ്ങൾ വീക്ഷിക്കാൻ 55,000ത്തിലധികം കാണികളാണ് എത്തിയത്. മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം അധികൃതരും ഗ്രൗണ്ട് ടീമുകളും ചേർന്ന് സമയബന്ധിതമായ മത്സരാന്തര പ്രോട്ടോകോളുകൾ നടപ്പാക്കി. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ ഓഡിറ്റിൽ ഫുട്ബോൾ മൈതാനവും അത്ലറ്റിക് ട്രാക്കുകളും പഴയനിലയിലേക്ക് പൂർണമായി പുനഃസ്ഥാപിച്ചതായി സ്ഥിരീകരിച്ചു.

ALSO READ: അഞ്ച് വര്‍ഷത്തില്‍ 50 ലേറെ അംഗീകാരങ്ങൾ; കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗം ചരിത്ര മുന്നേറ്റത്തിൽ

മത്സരങ്ങൾ നടന്ന എല്ലാ വേദികളും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാൻ സാധിച്ചുവെന്നും മറ്റു വിവാദങ്ങൾക്ക് ഇടമില്ലെന്നും ബാൻഡിഡോസ് മോട്ടോർ സ്പോർട്സ് ഓർഗനൈസർ മുർഷിദ് ബഷീർ കൈരളി ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് എഞ്ചിനീയറിംഗ് സംവിധാനങ്ങളും ടർഫ് സംരക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സ്റ്റേഡിയങ്ങളെ താൽക്കാലികമായി മോട്ടോർസ്പോർട്സ് വേദികളാക്കി മാറ്റിയത്. സീസൺ മൂന്നിനെ മുന്നിൽ കണ്ട് രാജ്യത്തെ കൂടുതൽ വേദികളുമായി സഹകരിക്കാനാണ് ലീഗിന്റെ ലക്ഷ്യം. ഐഎസ്ആർഎൽ സഹസ്ഥാപകൻ ഇഷാൻ ലോഖണ്ഡെ, ബാൻഡിഡോസ് മോട്ടോർ സ്പോർട്സ് പ്രൊമോട്ടർ മുർഷിദ് ബഷീർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News