
സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത മുസ്തഫ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്, വീഡിയോ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച്, ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ്, പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫ ജാമ്യഹർജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
ഷിംജിത ബോധപൂർവം ചെയ്ത കുറ്റകൃത്യമാണെന്നും, സമൂഹമാധ്യത്തിലൂടെ ഉണ്ടായ അധിക്ഷേപം മൂലമാണ് ദീപക് ജീവനൊടുക്കിയതെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതോടെ ദീപക്കിനെ ആൾക്കൂട്ട വിചാരണയിലേക്ക് പ്രതി തള്ളിയിട്ടു. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. രാഷ്ട്രീയപാർട്ടിയുടെ നേതാവായതിനാൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ദീപക്കിനെ അപമാനിക്കണമെന്ന് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി. സമൂഹമാധ്യമങ്ങളിൽ വൈറലാവുക എന്ന ലക്ഷ്യം വച്ചാണ് പ്രതി വീഡിയോ എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദീപക്കിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


