
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫ പൊലീസ് കസ്റ്റഡിയിൽ. വൈകിട്ട് 5 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുക. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. അതേസമയം, കേസ് അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള ശ്രമം അനുവദിക്കരുതെന്നും, കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഷിംജിത സഹകരിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
ലൈംഗിക അതിക്രമം നടന്നു എന്ന് ഷിംജിത അവകാശപ്പെടുന്ന ബസിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. ലൈംഗിക അതിക്രമം നടക്കുമ്പോൾ, എന്തുകൊണ്ട് ബസ്സിലെ ജീവനക്കാരോട് പരാതി പറഞ്ഞില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ പ്രതിഭാഗത്തിന് സാധിച്ചില്ല.
ALSO READ; തിരുവല്ലയിൽ ശബരിമല തന്ത്രി പണം നിക്ഷേപിച്ചെന്ന് സംശയിക്കുന്ന സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്
നിയമനടപടി സ്വീകരിക്കാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാവാൻ ശ്രമിക്കുകയാണ് പ്രതി എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, വലിയ വിമർശനങ്ങളാണ് പൊതുസമൂഹത്തിൽ നിന്ന് പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫക്കെതിരെ ഉയർന്നത്. വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്. പ്രതിയുടെ ജാമ്യ അപേക്ഷ കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


