കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

new representatives oath lsgd KOZHIKODE

തദ്ദേശസ്ഥാപനങ്ങളിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോർപ്പറേഷനിലെയും, നഗരസഭകളിലെയും, ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളിലെയും അംഗങ്ങളാണ് ചുമതലയേറ്റത്. കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപരിജ്ഞ ചടങ്ങിൽ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോഴിക്കോട് കോർപ്പറേഷനിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 76 അംഗ ഭരണ സമിതിയിൽ 35 LDF പ്രതിനിധികളും, 28 UDF പ്രതിനിധികളും, 13 NDA പ്രതിനിധികളുമാണുള്ളത്. മാങ്കാവിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മനക്കൽ ശശിയാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. തുടർന്നുള്ള അംഗങ്ങൾക്ക് മനക്കൽ ശശി സത്യവാചകം ചൊല്ലിക്കൊടുത്തു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം വളരെ ഭംഗിയായി നിർവഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തശേഷം കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് മേയർ സ്ഥാനാർത്ഥി ഒ സദാശിവൻ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ; തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞക്ക് ശേഷം ഗണഗീതം പാടി BJP പ്രവർത്തകർ; പ്രതിഷേധിച്ച് CPIM

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ 28 അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുതിർന്ന അംഗമായ കെ പി മുഹമ്മദൻസിന് സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന്, മറ്റ് അംഗങ്ങൾക്ക് കെ പി മുഹമ്മദൻസ് സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും അംഗങ്ങൾ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, തദ്ദേശ സ്ഥാനങ്ങളിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News