
കോഴിക്കോട് കാരശ്ശേരി കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടിയിൽ സജീവമല്ലാത്ത മുതലാളിക്ക് സീറ്റ് നൽകിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. വിഷയത്തിൽ വിമർശനവുമായി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. കയ്യിലുള്ളത് കറൻസിയല്ല പാർട്ടി പതാകയാണെന്ന് മുഹമ്മദ് ദിഷാൽ പോസ്റ്റിൽ പറയുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥിക്കെതിരെയാണ് പ്രതിഷേധം. റിബൽ സ്ഥാനാർത്ഥിയാവാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
അത്രമേൽ ആഴത്തിൽ മുറുവുകളുണ്ടായാലും ഈ മൂവർണ പതാക ജീവനാണ്
അഞ്ചാണ്ടിൽ ഒരിക്കൽ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന മുതലാളിമാർക്ക് അധികാരം പതിച്ച് നൽകുമ്പോഴും നമ്മളിങ്ങനെ സമരങ്ങളായി, സംഘടനാ പ്രവർത്തനവുമായി മുന്നോട്ട്
‘കയ്യിലുള്ളത് കറൻസിയല്ല പാർട്ടിയുടെ പതാകയാണ്’
തെരഞ്ഞെടുപ്പ് കളം തെളിഞ്ഞ് വരുമ്പോൾ പലയിടങ്ങളിലും റിബൽ സ്ഥാനാർത്ഥികളുടെ എണ്ണവും കൂടി വരികയാണ്. പാലായിൽ കോൺഗ്രസിന് ഭീഷണിയായി റിബൽ സ്ഥാനാർഥി എത്തിയിട്ടുണ്ട്. 19 -ാം വാർഡിൽ മത്സരിക്കുന്ന സതീഷ് ചെല്ലോനിക്കെതിരെ മായ രാഹുൽ ആണ് മത്സര രംഗത്തുള്ളത്. സിറ്റിങ് കൗൺസിലർമാരായ ഇരുവരോടും വാർഡുകൾ വെച്ചുമാറാൻ പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ അതിനു തയാറാകാതെ ഇരുവരും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, വിമതയെ പിന്തിരിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

