കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം

fire

കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം. പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്.

അതേസമയം, കൊട്ടാരക്കര മുട്ടറ മരുതിമലയിൽ തീപിടിത്തമുണ്ടായി. ക‍ഴിഞ്ഞ ദിവസം രാത്രി 7:30ഓടെയാണ് വൻ തീപിടുത്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നടവഴിയുടെ സമീപത്തെ പുൽക്കാട്ടിലാണ് തീപിടുത്തമുണ്ടായത്. ഏകദേശം 1500 അടി ഉയരത്തിലുള്ള, കുറ്റിക്കാടുകൾ നിറഞ്ഞ ഈ പ്രദേശം എളുപ്പത്തിൽ തീ പടരാൻ സാധ്യതയുള്ള ഇടമാണ്.

ALSO READ: കോ‍ഴിക്കോട് ദീപക്കിൻ്റെ മരണം: മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ തീപിടുത്തത്തിൽ മലയുടെ കുറച്ചധികം ഭാഗം കത്തിനശിച്ചു.

ALSO READ: ‘ക്ഷമ ചോദിക്കില്ല’; ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News