‘ആത്മഹത്യ ചെയ്യില്ല, മരണത്തിന് ഉത്തരവാദി വൈശാഖൻ ആയിരിക്കും’: മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്

കോഴിക്കോട് മാളിക്കടവിലെ കൊലപാതകത്തില്‍ നിർണായക തെളിവ് കണ്ടെത്തി പൊലീസ്. കൗൺസിലിങ് സെൻ്ററിലെ കൗൺസിലർക്ക് കൊല്ലപ്പെടുന്ന ദിവസം യുവതി അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി വൈശാഖൻ ആയിരിക്കും മരണത്തിന് ഉത്തരവാദി എന്നായിരുന്നു യുവതി സന്ദേശം അയച്ചു. താൻ ഒരിക്കലും ആത്മഹത്യ ചെയ്യിലെന്ന് സന്ദേശത്തിൽ പറഞ്ഞു.

പെൺസുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ALSO READ: മിഥുൻ്റെ സ്വപ്നം പൂവണിഞ്ഞു: വിദ്യാഭ്യാസ വകുപ്പ് വെച്ച് നല്‍കുന്ന വീടിൻ്റെ താക്കോല്‍ ദാനം ഇന്ന്

കൊലപാതകം നടന്ന കടയിൽ എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ കടയിൽ എത്തിച്ചും, യുവതിക്ക് നൽകിയ ജ്യൂസ് വാങ്ങിയ ബേക്കറിയിലും, ഉറക്കു ഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിലും എത്തിച്ച് എലത്തൂർ പൊലീസ് തെളിവെടുപ്പ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News