ഒ സദാശിവന്‍ കോഴിക്കോട് മേയറാകും; ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാകും

KOZHIKODE MAYOR

സി പി ഐ (എം) നേതാവും തടമ്പാട്ടുതാഴം വാർഡ് കൗൺസിലറുമായ ഒ സദാശിവൻ കോഴിക്കോട് കോർപ്പറേഷൻ മേയറാകും. മൂന്നാം തവണയാണ് സദാശിവൻ കോർപ്പറേഷൻ കൗൺസിലർ ആകുന്നത്. ഡോ. എസ് ജയശ്രീ ഡെപ്യുട്ടി മേയറാകും. ഇരുവരുടേയും സ്ഥാനാർത്ഥിത്വം LDF ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു.

തടമ്പാട്ടുതാഴം 9ാം വാർഡിൽ നിന്നുള്ള LDF കൗൺസിലാറാണ് ഒ സദാശിവൻ. തടമ്പാട്ടുതാഴം സ്വദേശിയായ സദാശിവൻ മൂന്നാം തവണയാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. അവസാന കൗൺസിലിൽ സി പി ഐ (എം) കോർപ്പറേഷൻ കൗൺസിൽ പാർട്ടി ലീഡറായി പ്രവർത്തിച്ചു. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗമായിരുന്നു. സി പി ഐ (എം) കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയാ ട്രഷററുമാണ്. 1986 ൽ സി പി ഐ (എം) അംഗമായി. ജനങ്ങളുടെ ക്ഷേമവും കോഴിക്കോടിൻ്റെ വികസനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുമെന്ന് ഒ സദാശിവൻ പറഞ്ഞു.

ALSO READ: തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണം: ഈ മാസം 30 വരെ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കോട്ടുളി വാർഡിൽ നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടാണ് ഡോ. എസ് ജയശ്രീ ഡെപ്യുട്ടി മേയർ പദവിയിലേക്ക് എത്തുന്നത്. നിലവിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണാണ്. കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജ് പ്രിൻസിപ്പലായിരുന്നു. ജില്ലയിൽ UDF – BJP സഹകരണം ഉണ്ടായതാണ് പല വാർഡുകളിലും LDF പരാജയപ്പെടാൻ ഇടയാക്കിയതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. പ്രചരിപ്പിക്കുന്ന തരത്തിൽ തിരിച്ചടി ഉണ്ടായിട്ടില്ല. പരാജയം സംബന്ധിച്ച് LDF വിശദമായ പരിശോധന നടത്തുമെന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News