കോഴിക്കോട് മെഡിക്കല്‍ കോളേജ്: തീപിടുത്തത്തെ തുടർന്ന് അടച്ച സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

kozhikode medical college

കോഴിക്കോട് മെഡിക്കല്‍ കോളേജ് പി എം എസ് എസ് വൈ ബ്ലോക്കിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് തുറക്കും. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ട അത്യാഹിക വിഭാഗമാണ് രോഗികൾക്കായി തുറന്നു നൽകുക. മെയ് മാസം ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പി എം എസ് എസ് വൈ ബ്ലോക്കിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിലാണ് പൊട്ടിത്തെറിഉണ്ടായതിനെ തുടർന്ന് പുക വ്യാപിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ALSO READ; പ്രവാസികൾക്കായുള്ള നോർക്ക കെയറിന്‍റെ ഇൻഷുറൻസ് പദ്ധതി നവംബർ ഒന്ന് മുതൽ; അടുത്തമാസം മുതൽ രജിസ്ട്രേഷൻ ചെയ്യാം

കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം, അഗ്നി സുരക്ഷാ വിഭാഗം ആവശ്യമായ പരിശോധനകള്‍ നടത്തി കെട്ടിടത്തിന് കഴിഞ്ഞ ദിവസം എൻ ഒ എസ് നല്‍കിയിരുന്നു. പി എം എസ് എസ് വൈ ബ്ലോക്കിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം വൈകിട്ട് നാലു മണിയോടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News