
കോഴിക്കോട് കോർപ്പറേഷൻ മീഞ്ചന്ത വാർഡിലെ LDF സ്ഥാനാർത്ഥി സി പി മുസാഫർ അഹമ്മദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. കോഴിക്കോട് കോർപ്പറേഷനിൽ LDF ഇത്തവണയും മികച്ച വിജയം നേടുമെന്ന് മുസാഫർ അഹമ്മദ് പറഞ്ഞു.
നേതാക്കൾക്കൊപ്പം കോർപ്പറേഷൻ ഓഫീസിൽ എത്തിയാണ് റിട്ടേണിംഗ് ഓഫീസർക്ക് പത്രിക നൽകിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി എം മെഹബൂബ് , മേയർ ബീന ഫിലിപ്പ് LDF നേതാക്കൾ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം പത്രിക നൽകാനെത്തി. കോർപ്പറേഷൻ ഭരണ നേട്ടവും LDF സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളും വലിയ വിജയം ഇടതുമുന്നണിക്ക് സമ്മാനിക്കുമെന്ന് മുസാഫർ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
വിദ്യാർത്ഥി യുവജന സംഘടനാ നേതാവായി പൊതുപ്രവർത്തനം തുടങ്ങിയ സി പി മുസാഫർ അഹമ്മദ് സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മീഞ്ചന്ത വാർഡിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


