
ടാറിങ് ജോലിക്കിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. ടാറിങ് മിക്‌സ് കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 11 കെ വി ഇലക്ട്രിക് ലൈന്‍ പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളില്‍ പതിച്ചു.
ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെയും തൊഴിലാളിയെയും നാദാപുരം അഗ്‌നിരക്ഷാ സേന രക്ഷിച്ചു. കെ എസ് ഇ ബി അധികൃതര്‍ എത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാദാപുരം പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
ടോറസ് ലോറി ഇടിച്ച് വൈദ്യതി പോസ്റ്റ് തകര്‍ന്നതിന് പിന്നാലെ, വടകര കല്ലാച്ചിയില്‍ മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം ഉണ്ടായി. 15-ഓളം മൊബൈല്‍ ഫോണുകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. കത്തിയവയില്‍ ഐ-ഫോണുകളും ഉള്‍പ്പെടുന്നുണ്ട്. രാവിലെ കട തുറന്നപ്പോഴാണ് തീപിടിത്തം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാണിമേല്‍ സ്വദേശി ഷമ്മാസിന്റെ ഉടമസ്ഥതയിലുള്ള ഒലീവ് മൊബൈല്‍ കടയിലാണ് തീപിടിത്തം ഉണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


