
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. കെ കെ ഹനീഫയുടെ പര്യടനത്തിന് ഊഷ്മള തുടക്കം. വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് സ്ഥാനാർത്ഥിയെ വിവിധ കേന്ദ്രങ്ങളിൽ വരവേൽക്കുന്നത്. “വിദ്യാഭ്യാസം” കേന്ദ്രമാക്കിയുള്ള വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് PhD ബിരുദം സ്വന്തമാക്കിയ വ്യക്തിയാണ് ഡോ. കെ കെ ഹനീഫ.
പ്രചാരണത്തിന്റെ ആദ്യ ദിനത്തിൽ, എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളുമുൾപ്പെടെയുള്ള ജനക്കൂട്ടം ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. പേരാമ്പ്ര, കൂത്താളി ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഹൃദ്യമായ വരവേൽപ്പാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്ന് സ്ഥാനാർത്ഥി ഡോ. കെ കെ ഫനീഫ കൈരളി ന്യൂസിനോട് പറഞ്ഞു.
നീണ്ട കാലത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ ക്രിയാത്മക ഇടപെടലുകൾ കൊണ്ട് ഡോ. കെ കെ ഹനീഫയ്ക്ക് വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ട്. അധ്യാപക മേഖലയിലെ മികവും, സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുമായുള്ള അടുപ്പവും സ്ഥാനാർത്ഥിയുടെ അനുകൂലഘടകങ്ങളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

