
വോട്ടർ പട്ടികയിൽ പേരില്ലാത്ത കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി വി എം വിനുവിന്റെ വാദങ്ങൾ പൊളിയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുവെന്നായിരുന്നു വി എം വിനുവിന്റെ വാദം. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വി എം വിനുവുന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേരില്ലായിരുന്നു എന്ന് തെളിഞ്ഞതിനു ശേഷവും തന്റെ വാദത്തിൽ ഉറച്ചു തന്നെ നിൽക്കുയാണ് യുഡിഎഫ് സ്ഥാനാർഥിയായ വി എം വിനു. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ആവർത്തിക്കുക തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി.
Also Read: തൃശൂരിൽ കോൺഗ്രസ് നേതൃത്വം പണം വാങ്ങി സ്ഥാനാർഥികളെ തീരുമാനിച്ചു; പ്രതിഷേധവുമായി പ്രവർത്തകർ
വോട്ടർ പട്ടികയിൽ കോർപ്പറേഷൻ ക്രമക്കേട് നടത്തിയെന്നാണ് വി എം വിനുവിന്റെ പുതിയ ആരോപണം. കോർപ്പറേഷന്റെ കൈയിലാണ് പട്ടിക
അട്ടിമറി നടന്നിട്ടുണ്ടെന്നും. ഇനി ഞാൻ നാളെ ഞാൻ ജീവിച്ചിരിപ്പില്ല എന്ന് പറയുമോ എന്നുമാണ് വിഷയത്തിൽ വിനുവിന്റെ പ്രതികരണം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും വി എം വിനുവിന്റെ വാദങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 2020 ൽ വി എം വിനു വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറും പറയുന്നത്. 2020 ലെ വോട്ടർ പട്ടിക സൈറ്റിൽ കാണാനില്ല കൃത്രിമം നടന്നിട്ടുണ്ടെന്നാണ് പ്രവീൺ കുമാറിന്റെ ആരോപണവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

