
കോഴിക്കോട് യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി സഖ്യം സജീവം. സഖ്യം സ്ഥിരീകരിച്ചുള്ള കെ പി സി സി അംഗം കെ ടി ജയിംസിന്‍റെ ശബ്‌ദരേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലടക്കം സീറ്റ് ധാരണയുണ്ട്. മരുതോങ്കര ഡിവിഷൻ വെൽഫയർ പാർട്ടിക്ക് നൽകുമെന്ന് ജയിംസ് ശബ്‌ദരേഖയിൽ പറയുന്നതടക്കം പുറത്ത് വന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറിനാണ് ജയിംസ് ഓഡിയോ സന്ദേശം അയച്ചത്.
മലബാറിലെ പല ജില്ലകളിലും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് സഖ്യമായാണ് മത്സരിക്കുന്നത്. പരസ്യ ബന്ധമില്ലാതെ രഹസ്യ സഖ്യം എന്ന നിലക്കാണ് ഇത്തവണത്തെ ധാരണ. കോഴിക്കോട്ടെ പല തദ്ദേശ സ്ഥാപനങ്ങളിലും യു.ഡിഎഫ് വെൽഫയർ പാർട്ടി സഖ്യം സജീവമായി കഴിഞ്ഞു.
ചങ്ങരോത്ത്, കൊടിയത്തൂർ, കാരശേരി, മുക്കം നഗരസഭ, കൊടുവള്ളി, രാമനാട്ടുകര, ഫറോഖ് എന്നിവിടങ്ങളിൽ സഖ്യ ചർച്ച പുരോഗമിക്കുകയാണെന്നും വിവരമുണ്ട്. മലപ്പുറം ജില്ലയിലും പലയിടങ്ങളിലും യുഡിഎഫും വെൽഫയർ പാർട്ടിയും ഒന്നിച്ചാണ് മത്സരിക്കുന്നത്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

