കോഴിക്കോട് വലിയങ്ങാടി അപകടം: അനുശോചനം രേഖപ്പെടുത്തി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

cpim

കോഴിക്കോട് വലിയങ്ങാടിയിൽ 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശ്രിതർക്ക് കോർപറേഷൻ ജോലിയും, കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും നൽകണമെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോർപറേഷൻ ഭരണാധികാരികൾക്കെതിരെ യു ഡി എഫ് – ബി ജെ പി നടത്തുന്ന സമരാഭാസം ജനങ്ങൾ തിരിച്ചറിയണമെന്നും സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: ‘കൊലവിളി കനഗോലു ഉപദേശിച്ചതാണോ, അതോ പ്രതിപക്ഷ നേതാവും യുഡിഎഫും ചേർന്ന് നടത്തിയ ഗൂഢാലോചനയാണോയെന്ന് വ്യക്തമാക്കണം’: എംഎ ബേബി

കോഴിക്കോട് നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിക്കുകയും അപകടകരമായി നിലനിൽക്കുന്ന ഏതെങ്കിലും കെട്ടിടങ്ങൾ ഉണ്ടെങ്കിൽ ഉടനടി നടപടി സ്വീകരിക്കണമെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി കോർപറേഷൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News