
കോഴിക്കോട് അപകടം അവശേഷിക്കുന്ന 6 കച്ചവടക്കാർക്ക് ഒഴിയാൻ നോട്ടീസ് നൽകി മേയർ ഒ സദാശിവൻ. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് റിപ്പോർട്ട് നൽകാനും മേയർ നിർദ്ദേശം നൽകി. മാനുഷിക പരിഗണന വെച്ചാണ് കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാതിരുന്നത്. പാളയം പച്ചക്കറി മാർക്കറ്റ് ഉൾപ്പടെയുള്ള കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷം തയ്യാറാവണം എന്നും മേയർ പറഞ്ഞു.
അതേ സമയം കെട്ടിടം അപകടത്തിൽ മരണം നാലായി. തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. ചുമട്ട് തെഴിലാളികളായ ജബ്ബാർ, ബഷീർ, അഷ്റഫ് എന്നിവരുടെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വിനോദും വലിയങ്ങാടിയിലെ മറ്റൊരു ചുമട്ട് തൊഴിലാളിയാണ്. ഇന്ന് രാവിലെ 11.30-ഓടെയാണ് നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. ചുമടിറക്കിയ ശേഷം വിശ്രമിക്കാനിരുന്നവരുടെ മുകളിലേക്കാണ് ഒന്നാം നിലയിലെ സ്ലാബ് തകർന്ന് വീണത്.
അഷ്റഫിനെയും, ജബ്ബാറിനെയും ബീച്ചാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. അപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ ജലീൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്ന് കെട്ടിടത്തിൽ ആകെ 7 പേരാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ബീച്ച് റോഡിലെ പഴയപാസ്പോർട്ട് ഓഫീസിലെ കെട്ടിടത്തിലാണ് അപകടം നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

