കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷന്‍റെ വാതിലും ഗ്രില്ലും തകർത്ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

kozhikode

കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷന്റെ മുൻ വാതിലും ഗ്രില്ലും തകർത്ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോമിയോ കോളേജ് ജീവനക്കാരനും മുകവൂർ സ്വദേശിയുമായ ബിനോയ് ആണ് അറസ്റ്റിലായത്. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിത്തിനും കേസ് എടുത്തിട്ടുണ്ട്. കാരപ്പറമ്പ് ഹോമിയോ കോളേജ് അടിച്ചുതകർത്തതിന് നടക്കാവ് പൊലീസ് മുമ്പ് കേസെടുത്തിരുന്നു. ഈ സംഭവത്തിൽ പ്രതി സസ്പെൻഷനിലായിരുന്നു.

ALSO READ; കൊല്ലത്ത് വയോധികക്ക് നേരെ കോൺഗ്രസ് നേതാവിന്‍റെ ലൈംഗികാതിക്രമം; പ്രതികരിച്ചതിന് വാഹനത്തിൽ നിന്നും തള്ളിയിട്ടു

പന്ത്രണ്ടുകാരന് പീഡനം; പ്രതിക്ക് 25 വർഷം കഠിനതടവും 1.25 ലക്ഷം പി‍ഴയും

പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 25 വർഷവും മൂന്നുമാസവും കഠിന തടവിനും 1,25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. 12 വയസ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

NEWS SUMMARY: A government employee was arrested for vandalizing the door and grill of Elathur Police Station in Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News