
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ ഒൻപതിന് കോഴിക്കോട് മനാരി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങള്‍ മൂലം സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
കഴിഞ്ഞ ദിവസം പുലർച്ചെ 2.45നാണ് കോൺഗ്രസുകാർക്കിടയിൽ കെ പി എന്നറിയപ്പെടുന്ന കെ പി ഉണ്ണികൃഷ്ണൻ വിടവാങ്ങിയത്. 89 വയസ്സായിരുന്നു. പത്രപ്രവർത്തന രംഗത്തും പാർലമെൻ്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ പി ഉണ്ണികൃഷ്ണൻ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു.
ALSO READ: വികസനച്ചിറകേറി കുന്നംകുളം; പത്ത് വർഷത്തിൽ മണ്ഡലത്തിൽ നടന്നത് സമഗ്ര വികസനങ്ങൾ
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാർക്ക് പുറമേ, സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

