കെപിസിസി നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് താക്കീതുമായി നേതാക്കള്‍

kpcc-leadership-meeting-kc-venugopal-warning-to-candidate-aspirants-malayalam-news

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കെപിസിസി നേതൃയോഗത്തിൽ നേതാക്കളുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഒരു മണ്ഡലത്തിൽ ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ടെങ്കിലും ഒരാൾക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. സീറ്റ് ലഭിക്കാത്തവരെ പാർട്ടി അധികാരത്തിൽ വന്നാൽ മറ്റ് പദവികളിൽ പരിഗണിക്കും. അതിനാൽ പ്രഖ്യാപിക്കപ്പെടുന്ന സ്ഥാനാർത്ഥിക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും, സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ മറ്റുള്ളവർക്കും അർഹമായ പദവികൾ നഷ്ടമാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെടുന്നവർ പാർട്ടിക്കെതിരെ റിബലുകളാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട് ഐക്യദാർഢ്യ കൂട്ടായ്മകൾ

സമാനമായ നിലപാട് തന്നെയാണ് മുതിർന്ന നേതാവ് എ.കെ. ആന്റണിയും സ്വീകരിച്ചത്. കെപിസിസി ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ അദ്ദേഹം ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി മോഹികൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ സ്വയം പ്രമോഷൻ ആരംഭിക്കുകയും പരിഗണിക്കാൻ സാധ്യതയുള്ളവർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഗൗരവകരമായി കണ്ടുകൊണ്ടാണ് നേതൃത്വം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. തർക്കങ്ങൾ ഒഴിവാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും വേഗം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News