
VD സതീശൻ അനുകൂല പരസ്യ പ്രതിഷേധത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് നീക്കം. 15 ഓളം നേതാക്കൾക്ക് കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി.
ചെമ്പഴന്തി അനിൽ ഉൾപ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. KPCC അംഗമാണ് ചെമ്പഴന്തി അനിൽ. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് VR പ്രതാപനും നോട്ടീസ് നൽകി. കൈമനം പ്രഭാകരൻ,ടി സനാജ്,ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ,അംബിരാജ തുടങ്ങി 15 ഓളം നേതാക്കൾക്കാണ് കെപിസിസി നോട്ടീസ് നൽകിയിരിക്കുന്നത്. കെപിസിസി വിലക്ക് ലംഘിച്ച് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത് എന്ത് കാരണത്താൽ എന്ന് വിശദീകരിക്കണം. മറുപടി തൃപ്തികരമല്ലെങ്കിൽ സംഘടനാ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം ദില്ലിയിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ തെരുവിൽ സമ്മർദ്ദം ശക്തമാക്കുകയാണ് നേതാക്കൾ. വിഡി സതീശനെ അനുകൂലിച്ച് ഇന്നും സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

