‘രാഹുലിനെ പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്; എംഎൽഎ സ്ഥാനം രാജിവെക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം’: സണ്ണി ജോസഫ്

sunny joseph

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പുതിയ വാദവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സണ്ണി ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കുന്നത് ആ വ്യക്തിയാണെന്നും പറഞ്ഞു. സ്ഥാനാർത്ഥി ടിക്കറ്റ് മാത്രമാണ് പാർട്ടി നൽകുന്നതെന്ന് പറഞ്ഞ അദ്ദേഹം എംഎൽഎ സ്ഥാനം ജനങ്ങൾ കൊടുത്തതാണെന്നും പറഞ്ഞു. അതുകൊണ്ട് രാജിക്കാര്യത്തിൽ പാർട്ടിക്ക് നിലപാട് സ്വീകരിക്കനാകില്ല, വ്യക്തി തീരുമാനിക്കണമെന്നാണ് സണ്ണി ജോസഫിന്‍റെ പുതിയ നിലപാട്.

ALSO READ; ‘സൈബർ ഗുണ്ടകളെ ചുറ്റും നിർത്തി തിമർത്താടുന്ന ത്രിമൂർത്തികൾ’; ഷാഫി – രാഹുൽ – പി കെ ഫിറോസ് ത്രയത്തിനെതിരെ ആഞ്ഞടിച്ച് ഡോ. കെ ടി ജലീൽ

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ആറു പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് നിലവിൽ പൊലീസിന് ലഭിച്ചിട്ടുള്ളത്. പരാതികൾ സംസ്ഥാന പൊലീസ് മേധാവിക്കാണ് ലഭിച്ചത്. ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷന്‍റെ കസേരയും രാഹുലിന് നഷ്ടപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News