
വെൽഫെയർ പാർട്ടി സഹകരണത്തെ തള്ളിപ്പറയാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിൻ്റെ രാഷ്‌ട്രീയ സഹകരണത്തെ തള്ളിപ്പറയാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സഖ്യം ഇല്ലെന്ന് കെ പി സി സി പ്രസിഡൻ്റ് പറഞ്ഞു. എന്നാല്‍ സഹകരണം ഇല്ലെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല.
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെന്നും കൊല്ലം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
മതരാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് അകലം പാലിക്കണമെന്ന് സമസ്‌ത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മറുപടി പറഞ്ഞില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

