
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ. സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ഷാജി വി ജെയാണ് കണ്ണൂരിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിൽ എത്തിയത്. ബിജെപിയിൽ ചേരുന്നത് ആലോചനയിലെന്ന് ഷാജി വി ജെ പറഞ്ഞു.
കണ്ണൂർ മമ്പറത്ത് ബിജെപി സംഘടിപ്പിച്ച അഭാലത്തിലാണ് സണ്ണി ജോസഫിൻ്റെ സഹോദരൻ എത്തിയത്. മുൻ കെ എസ് യു നേതാവും കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമാണ് ഷാജി വിജെ. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉടൻ ബി ജെ പിയിൽ ചേരുകുന്ന സൂചനയും ഷാജി നൽകി. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ ഇളയ സഹോദരനാണ് ഷാജി വി ജെ. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര മന്ത്രി ശോഭ കരന്തന്ദലജെ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലാണ് സണ്ണി ജോസഫിൻ്റെ സഹോദരൻ എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

