പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം; വ്യാഴാഴ്ച ചേരാനിരുന്ന കെ പി സി സി യോഗം മാറ്റിവെച്ചു

Congress

കെ പി സിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ വ്യാഴാഴ്ച ചേരാനിരുന്ന കെ പി സി സി യോഗം മാറ്റിവെച്ചു. പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആദ്യ യോഗമാണ് മാറ്റിവെച്ചത്. മുതിര്‍ന്ന നേതാക്കളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയത് എന്നാണ് കെ പി സി സിയുടെ വിശദീകരണം.

മാതാവ് മരിച്ചതിനാല്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അസൗകര്യം അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് നിശ്ചയിച്ച യോഗം മാറ്റിവച്ചത് എന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാല്‍, പുനഃസംഘടനയെ ചൊല്ലിയുള്ള
തര്‍ക്കം രൂക്ഷമാണ്. എ, ഐ ഗ്രൂപ്പുകളും ശശി തരൂര്‍, കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളും ഇപ്പോഴും പ്രതിഷേധത്തിലാണ്.

Read Also: ‘പ്രതിപക്ഷം ആണെന്ന് പറഞ്ഞ് നാടിന്റെ വികസനത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ എതിർക്കണോ? നല്ല കാര്യങ്ങൾ നടന്നാൽ അംഗീകരിക്കാൻ തയ്യാറാകണം’; മുഖ്യമന്ത്രി

ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കോൺഗ്രസ് നേതാക്കള്‍ ശ്രമം തുടരുന്നുമുണ്ട്. ഇതും യോഗം മാറ്റിവയ്ക്കാന്‍ കാരണമായി എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Key Words: KPCC, Congress in kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News