
മലയാള മനോരമ ആദ്യം പുറത്തുവിടേണ്ടത് ഇ ഡി അയച്ച സമന്‍സ് കൈപ്പറ്റിയ വ്യക്തി ഒപ്പിട്ടിട്ടുള്ള കൈപ്പറ്റ് രസീതാണെന്നും ആ വ്യക്തി ഒപ്പിട്ട് കൈപ്പറ്റിയാല്‍ മാത്രമേ ആ സമന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന് പറയാന്‍ കഴിയൂവെന്നും അഡ്വ. കെ എസ് അരുൺകുമാർ. ഒരു വ്യക്തിക്ക് ഒരു സമന്‍സ് നേരിട്ട് സെര്‍വ് ചെയ്ത് അയാളില്‍ നിന്നും ഒപ്പിട്ടു വാങ്ങിക്കാത്തിടത്തോളം കാലം അയാള്‍ക്ക് സമന്‍സ് നല്‍കിയെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല.
തനിക്ക് ലഭിക്കാത്ത സമന്‍സിന് ഒരാള്‍ക്ക് മറുപടി നല്‍കാന്‍ കഴിയില്ലല്ലോ? അതുപോലെതന്നെ കൊടുക്കാത്ത സമന്‍സിന്റെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ഏതെങ്കിലും അന്വേഷണം ഏജന്‍സിയ്ക്കും കഴിയില്ല.
ഇ ഡിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി എന്നുമുതലാണ് മലയാള മനോരമ പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് സഹിച്ചിട്ടുണ്ടെങ്കില്‍ അത് പറയേണ്ടത് ഇ ഡി അല്ലേ. ഇ ഡിയുടെ ഔദ്യാഗികവക്താക്കള്‍ അല്ലേ അത് പറയേണ്ടത്. അച്ഛനും അമ്മയ്ക്കും മകള്‍ക്കും എതിരായ ആരോപണങ്ങളെല്ലാം പൊളിഞ്ഞുപാളീസായ സ്ഥിതിക്ക് ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് ഈ മകന്‍ മാത്രമാണ്. ആ മകനെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുക എന്ന പുതിയ തന്ത്രമാണ് മനോരമ പയറ്റുന്നത്.
കാലം പുരോഗമിച്ചത് മലയാള മനോരമ അറിഞ്ഞില്ലേ? കാലഹരണപ്പെട്ട മലയാള മനോരമയുടെ പഴയകാല ആയുധങ്ങളും തന്ത്രങ്ങളും ഒന്ന് മാറ്റിവെച്ച് ഈ കാലഘട്ടത്തിന് അനുയോജ്യമായ പുതിയ തന്ത്രങ്ങളും ആയുധങ്ങളുമായി രംഗത്തുവരാനാണ് ശ്രമിക്കേണ്ടത്. ‘മാസപ്പടി കേസില്‍’ ഒന്നാം പേജില്‍ മാസങ്ങളോളം ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയായി എഴുതിവിട്ട ആരോപണങ്ങള്‍ അവസാനം പന്ത്രണ്ടാമത് പേജില്‍ രണ്ടുകോളം വാര്‍ത്തയാക്കി ഒതുക്കേണ്ടി വന്നത് മനോരമ മറക്കരുത്.
എന്തായാലും മനോരമയുടെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് വലിയ കാര്യം തന്നെയാണ് . കോഴിക്കോട് ഡി സി സി സെക്രട്ടറി പറഞ്ഞതുപോലെ ഓരോ ദിവസത്തെയും മനോരമ പത്രത്തിന്റെ പ്രധാന വാര്‍ത്തയാണല്ലോ നാളത്തെ കെ പി സി സി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിന്റെയും പത്രസമ്മേളനത്തിന്റെ ഉള്ളടക്കമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

