ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂരിലെ കെഎസ്ഇബി ഓഫീസുകളിലേക്ക് പോകേണ്ട..; അവധിയായിരിക്കുമെന്ന് ഉദ്യോഗസ്ഥർ

തൃശ്ശൂർ പുലികളിയുമായി ബന്ധപ്പെട്ട് 08/09/2025-നു ഉച്ചക്ക് ശേഷം തൃശ്ശൂർ താലൂക്കിലെ സർക്കാർ സ്ഥാപനങ്ങൾക്കും നേഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ട് ബാധകമായ സ്ഥാപനങ്ങൾക്കും കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ, തൃശ്ശൂർ താലൂക്കിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും 08/09/2025 (തിങ്കളാഴ്ച) ഉച്ചക്ക് ശേഷം അവധിയായിരിക്കുന്നതാണ്.
വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. ഈ ദിവസം ഉച്ചക്ക് ശേഷം ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടക്കാവുന്നതാണ്.

ALSO READ: വി ഡി സതീശനെ തള്ളി വി ടി ബൽറാം; സമൂഹമാധ്യമങ്ങളുടെ ചുമതല തനിക്കെന്ന് ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം പാട്ടും ആഘോഷവും, ആവേശവുമായി ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലികളിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. തിങ്കളാഴ്‌ച വൈകിട്ട്‌ 4.30ന്‌ വെളിയന്നൂർ സംഘത്തിന്‌ സ്വരാജ്‌ റൗണ്ട്‌ തെക്കേ ഗോപുരനടയിൽ മേയർ എം കെ വർഗീസിന്റെ അധ്യക്ഷതയിൽ മന്ത്രിമാരും എംഎൽഎമാരും ചേർന്ന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്‌ൻ, ചക്കാമുക്ക്‌, നായ്‌ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്‌ക്കൽ ടീമുകളുടെ പുലികളാണ് നഗരവീഥികളെ പ്രകമ്പനം കൊള്ളിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News